
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മസ്ജിദുൽ ഈമാനിൽ നടന്ന ഇഫ്താർ സംഗമം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഹിന്ദ് പാപ്പിനിശ്ശേരി ഘടകം അമീർ കെ. കെ.പി .മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. പുതിയതെരു ഹുദ മസ്ജിദ് ഖത്തീബ് കെ.സാദിഖ് റമദാൻ റമദാൻ സന്ദേശ പ്രഭാഷണം നടത്തി. പാപ്പിനിശ്ശേരി ചുങ്കം സി എസ്.ഐ ചർച്ച് വികാരി ഫാദർ ഷിജു, ഗംഗാധരൻ ,
സി പി.എം ഏരിയ കമ്മിറ്റി അംഗം സുനിൽകുമാർ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് അബ്ദുറഷീദ്,അരോളി സ്‌കൂൾ പ്രിൻസിപ്പാൽ രൻജിത് കുമാർ, ഹെഡ്മിസ്ട്രസ് പി.പി റിമ, റിട്ട.എ.ഇ.ഒ മുസ്തഫ, പഞ്ചായത്ത് മെമ്പർമാരായ സി ഷാഫി, ഒ.കെ.മൊയ്തീൻ, അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു. വി.എം.നവാസ് ഖിറാഅത്ത് നടത്തി. ദാറുൽ ഈമാൻ ട്രസ്റ്റ് ചെയർമാൻ സി കെ.അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു.