
പെരിയ:കേരള കേന്ദ്ര സർവകലാശാലയിലെ മലയാളം വകുപ്പും നാട്യരത്നം കണ്ണൻ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠനകേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന മഹാകവി കുമാരനാശാൻ ചരമശതാബ്ദി സെമിനാർ സമാപിച്ചു.കേരള കേന്ദ്ര സർവകലാശാല അക്കാദമിക് ഡീൻ പ്രൊഫ. അമൃത് ജി.കുമാർ സമാപനഭാഷണം നടത്തി.മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ.ആർ.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. ഷജിന വർഗീസ്, ഡോ.എ.എം.ശ്രീധരൻ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകളിലായി ദിവാകരൻ വിഷ്ണുമംഗലം, ഡോ. കെ.വി.സജീവൻ, രവീന്ദ്രൻ പാടി, ഡോ.എൻ.ശരൺചന്ദ്രൻ ,പി.പ്രിയലത ,ആയിഷത്ത് ഹസൂറ, എം.കെ.അരുൺ രാജ് , എം.എ.ഫാത്തിമത്ത് നൗഫീറ, കെ.മധുരാജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ.എസ്.എസ്.സരിത , കെ.ഗ്രീഷ്മ , കെ.വി.രേഷ്മ , എസ്.അനശ്വര എന്നിവർ മോഡറേറ്റർമാരായി.