
ചെറുവത്തൂർ:ചെറുവത്തൂർ പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ പൊറായ്ക്ക് മുഹമ്മദ് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ എ.ജി.സി ബഷീർ, കൺവീനർ പി.കുഞ്ഞിക്കണ്ണൻ, പഞ്ചായത്ത് കൺവീനർ കെ.ബാലകൃഷ്ണൻ, കെ.പി.സി സി അംഗം കരിമ്പിൽ കൃഷ്ണൻ, മുസ്ലീം ലീഗ് ജില്ല സെക്രട്ടറി ടി.സി എ.റഹ്മാൻ, ഡി.സി സി ജനറൽ സെക്രട്ടറിമാരായ കെ.വി.സുധാകരൻ, കെ.പി.പ്രകാശൻ, സി എം.പി ജില്ല ആക്ടിംഗ് സെക്രട്ടറി ടി.വി.ഉമേശൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, മുസ്ലീം ലീഗ് മണ്ഡലം ട്രഷറർ ലത്തീഫ് നീലഗിരി, ടി.സി കുഞ്ഞബ്ദുള്ള ഹാജി, എസ്.എ.ശിഹാബ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ : പൊറായ്ക്ക് മുഹമ്മദ് (ചെയർമാൻ) കെ.ബാലകൃഷ്ണൻ (ജനറൽ കൺവീനർ).