
പാലക്കുന്ന്:കപ്പലോട്ടക്കാരുടെ ദേശീയ സംഘടനയായ നാഷണൽ യൂണിയൻ ഓഫ് സീഫെറെഴ്‌സ് ഓഫ് ഇന്ത്യ (നുസി), ദേശീയ അടിസ്ഥാനത്തിൽ കപ്പൽ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും നൽകിവരുന്ന സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലന ക്ലാസ്സിന് തുടക്കമായി. നുസി കാസർകോട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പരിശീലന ക്ലാസ്സിന്റെ ആദ്യബാച്ച് മെർച്ചന്റ് നേവി കാസർകോട് അസോസിയേഷന്റെ പാലക്കുന്നിലുള്ള ഓഫീസിൽ തുടക്കമായി. ഖദീജത്ത് പരിശീലനക്ലാസ്സ് കൈകാര്യം ചെയ്യും.നുസി കാസർകോട് ബ്രാഞ്ച് പ്രതിനിധി പ്രജിത അനൂപ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് രാജേന്ദ്രൻ മുദിയക്കാൽ അദ്ധ്യക്ഷത വഹിച്ചു. സുജിത് ബേക്കൽ, പി.വി. ജയരാജ് , രാജേന്ദ്രൻ കണിയാമ്പാടി, മണി അമ്പങ്ങാട്, രതീശൻ കുട്ടിയൻ എന്നിവർ സംസാരിച്ചു.