mvb

പയ്യന്നൂർ: കാസർകോട് എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വി.ബാലകൃഷ്‌ണൻ ഇന്നലെ
കരിവെള്ളൂരിൽ നിന്നുമാണ് പര്യടനം തുടങ്ങിയത്. വടക്കുമ്പാട് ഖാദി, ശശി വീവേഴ്‌സ്, തെരു വീവേഴ്‌സ് സൊസൈറ്റി, തൃശൂർ ഖാദി, ഫർക്ക ഖാദി എന്നിവിടങ്ങളിൽ ഹൃദ്യമായ സ്വീകരണം. ഖാദി, കരിവെള്ളൂർ നോർത്ത്, കരിവെള്ളൂർ ദിനേശ് കൂക്കാനം ഖാദി, വെള്ളൂർ സൗത്തിൽ തലയന്നേരി പൂമാല ഭഗവതി കാവ്, കണ്ടങ്കാളി കനകത്ത് കഴകം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തെരു അഷ്‌ടമച്ചാൽ ഭഗവതി ക്ഷേത്രം, കാങ്കോൽ പള്ളി എന്നിവിടങ്ങളിലും സ്ഥാനാർത്ഥി എത്തി.പത്മശ്രീ വി.പി.അപ്പുക്കുട്ട പൊതുവാൾ, സംഗീതനാടക അക്കാദമി മുൻസെക്രട്ടറി പി.അപ്പുക്കുട്ടൻ, മാപ്പിളപ്പാട്ട് കലാകാരൻ അസീസ് തായിനേരി, സദനം നാരായണൻ, മാധവ പൊതുവാൾ എന്നിവരെയും നേരിൽ കണ്ടു. ആംപിയർ ഇൻസ്റ്റിറ്റ്യൂട്ട്,നാഷണൽ കോളേജ്,സഹകരണ ആശുപത്രി എന്നിവിടങ്ങളും വിവിധ സ്വീകരണ കേന്ദ്രങ്ങളും പിന്നിട്ട് മാതമംഗലത്താണ് പര്യടനം സമാപിച്ചത്. ടി.ഐ മധുസൂദനൻ എം.എൽ.എ അടക്കമുള്ള നേതാക്കളും സ്ഥാനാർത്ഥിയെ അനുഗമിച്ചിരുന്നു.