
തളിപ്പറമ്പ്:പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്നതായി പരാതി. പട്ടുവം കടവിന് സമീപത്തെ കെ.എ സമീറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. എട്ടു പവനോളം സ്വർണ്ണവും രണ്ടു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീറിന്റെ ഉമ്മ സൈബുന്നീസയും അവരുടെ മാതാവുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. രണ്ടു മാസം മുമ്പ് ഉമ്മ മരിച്ചതോടെ സൈബുന്നീസ കൂത്താട്ടുള്ള മകളുടെ വീട്ടിലേക്ക് താൽക്കാലികമായി താമസം മാറിയിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിൽ തിരിച്ചെത്തിയപോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. പരാതിയെ തുടർന്ന് തളിപ്പറമ്പ് എസ്.ഐ പി.റഫീക്കിന്റെ നേതൃത്വത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.