
കാഞ്ഞങ്ങാട്: കാസർകോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ഇന്നലെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായിരുന്നു. രാവിലെ അതിഞ്ഞാലിൽ നിന്ന് ആരംഭിച്ച പര്യടനം അജാനൂർ കടപ്പുറത്താണ് സമാപിച്ചത്. മാവുങ്കാൽ, ഒടയം ചാൽ , രാജപുരം, കോളിച്ചാൽ, പാണത്തൂർ, മാലോം, വെള്ളരിക്കുണ്ട്, പരപ്പ, കാലിച്ചാനടുക്കം, ചോയ്യങ്കോട്, കീക്കാംകോട്ട്, പടന്നക്കാട്, ഒഴിഞ്ഞവളപ്പ് എന്നിവിടങ്ങളിൽ പര്യടനം നടത്തി. കുടിയേറ്റ കേന്ദ്രമായ രാജപുരത്ത് തിരുകുടുംബ ഫോറോന ദേവാലയത്തിൽ എത്തിയ സ്ഥാനാർത്ഥിയെ ഫാദർ ബേബി കട്ടിയാങ്കലിന്റെ നേതൃത്വത്തിൽ ഷാൾ അണിയിച്ചു.മാലോത്തും,വെള്ളരിക്കുണ്ടിലും, പരപ്പയിലും കാലിച്ചാ നടുക്കത്തും ചൊയ്യങ്കോടും റോഡ് ഷോ ഉണ്ടായിരുന്നു. പി.വി.സുരേഷ്, ബഷീർ വെള്ളിക്കോത്ത്, ഹരീഷ് പി.നായർ,രാജു കട്ടക്കയം,ടി.കെ.നാരായണൻ, കൂക്കൾ ബാലകൃഷ്ണൻ, മീനാക്ഷി ബാലകൃഷ്ണൻ എ.സി എ ലത്തീഫ്, ബദറുദ്ദീൻ, മുസ്തഫ തായന്നൂർ തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.