
നീലേശ്വരം:പൂര മഹോത്സവത്തിന്റെ ഭാഗമായി തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ ശാലിയ പൊറാട്ട് അരങ്ങേറി.ചിരിച്ചും ചിന്തിപ്പിച്ചും കാണികളെ രസിപ്പിച്ച പൊറാട്ടുവേഷങ്ങൾ ആനുകാലിക സംഭവങ്ങളെ അടക്കം ആക്ഷേപഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു.വൈകീട്ട് അഞ്ച്മണിയോടെ അഞ്ഞൂറ്റമ്പലം വീരർകാവിൽനിന്നും പൊറാട്ട് വേഷമണിഞ്ഞ് സമുദായത്തിലെ കലാകാരന്മാർ തൊഴുതിറങ്ങി. ആദ്യം ആചാര വേഷങ്ങളാണ് തളിയിൽ ശിവക്ഷേത്രത്തിലേക്ക് പുറപ്പെട്ടത് പിന്നീട് വായ്ത്താരികളും നർമ്മ സല്ലാപങ്ങളുമായിട്ടണ് പൊറാട്ട് വേഷധാരികൾ നീലേശ്വരം തളിയിൽ നീലകണ്ഠശ്വരനെ തൊഴാൻ പോയത്. ഇതിനു ശേഷം പ്രത്യേകം തയ്യാറാക്കിയ അരയാൽതറയിൽ വേഷങ്ങൾ എത്തി.ആചാര വേഷമായ വാഴപോതി, പരമ്പരാഗത വേഷങ്ങളായ കച്ചവടക്കാരൻ, കൊങ്ങിണി, , എന്നിവയ്ക്ക് പുറമേ സമകാലീന സംഭവങ്ങളും ആക്ഷേപഹാസ്യങ്ങളിലൂടെ അവതരിപ്പിച്ചു
പൊറാട്ട് വേഷങ്ങളെ കാണാൻ റോഡിലിരുവശവും നൂറുകണക്കിനാളുകളാണ് കാത്തു നിന്നത്.