kudivellam

ഇരിട്ടി:ഉളിക്കൽ ടൗണിൽ യാത്രക്കാർക്കായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ഉളിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ 'കണിക' കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി ഷാജി നിർവഹിച്ചു. ചടങ്ങിൽ ഉളിക്കൽ ടൗണിൽ സ്ഥാപിച്ച ബസ് സമയക്രമ ബോർഡ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി.കെ.സതീശൻ ഉദ്ഘാടനം ചെയ്തു. വനിതാ വിംഗ് പ്രസിഡന്റ് ലൗലി ജോസ് പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. എം.സി ബീരാൻകുട്ടി, വനിതാ വിംഗ് ജനറൽസെക്രട്ടറി ബിന്ദു ബാബു, വൈസ് പ്രസിഡന്റുമാരായ നിക്ലാച്ചൻ ജോൺ, മോഹനൻ, മോളി മാത്യു, എന്നിവർ പ്രസംഗിച്ചു.