photo-
പഴയങ്ങാടിയിലെ പഴം കട

പഴയങ്ങാടി: റംസാൻ വ്രതനാളുകളിൽ പഴയങ്ങാടിയിൽ പഴ- ഡ്രൈ ഫ്രൂട്ട് വിപണിയിൽ നല്ല തിരക്ക്. കടുത്ത വേനൽ കൂടിയായതിനാൽ പഴങ്ങൾക്ക് ഡിമാന്റേറെയാണ്. വൈകുന്നേരങ്ങളിൽ നല്ല തിരക്കാണ് പഴ വിൽപ്പന കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നത്. റംസാൻ എത്തിയതോടെ പഴങ്ങൾക്ക് വില അല്പമൊന്നുയർന്നു.

മുന്തിരിയും തണ്ണിമത്തനുമാണ് കൂടുതൽ വിൽപ്പന നടക്കുന്നത്. ഒരു കിലോ തണ്ണി മത്തന് 17 രൂപ മുതലാണ് വില. മഞ്ഞ നിറത്തിലും മറ്റുമുള്ള ചെറിയ തണ്ണിമത്തന് ചിലർ 35 മുതൽ 40 വരെയാണ് ഈടാക്കുന്നത്. സീസണായത് കാരണം മുന്തിരിയുടെ വില വർദ്ധിച്ചിട്ടില്ല. കറുത്തമുന്തിരി കുരു ഇല്ലാത്തത് 100, മറ്റുള്ളവക്ക് 60 എന്നിങ്ങനെയാണ് വില. മൂസമ്പി 65, ഓറഞ്ച് 85, പൈനാപ്പിൾ 75, സപ്പോട്ട 70, നേന്ത്രപ്പഴം 44, ഷമാം 50 എന്നിങ്ങനെയാണ് വില നിലവാരം.

സീസണായതിനാൽ മാമ്പഴങ്ങളും വിപണിയിലേറെയുണ്ട്. പ്രിയൂർ മാങ്ങയും മൂവാണ്ടൻ മാങ്ങയും വിപണിയിൽ ഇടംപിടിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സിട്രിക് മൂസമ്പികളാണ് മാർക്കറ്റിലെ മറ്റൊരു സാന്നിദ്ധ്യം. കിലോക്ക്100 രൂപയാണ് വില.

റംസാൻ ഉണർവിൽ ഈത്തപ്പഴ വിപണിയും ഉഷാറായിരിക്കുകയാണ്. നോമ്പിന്റെ ആരംഭത്തിൽ തന്നെ ഈത്തപ്പഴ വിപണി സജീവമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഈത്തപ്പഴത്തിനും അൽപം വില കൂടുതലാണ്. ഇറക്കുമതി കുറഞ്ഞതിനാൽ ഈത്തപ്പഴത്തിന് ക്ഷാമവും നേരിടുന്നുണ്ട്. നോമ്പ് തുറയുടെ പ്രധാന വിഭവമായ അത്തിപ്പഴവും ഈത്തപ്പഴവും തന്നെയാണ് ഇത്തവണയും വിപണിയിലെ താരങ്ങൾ.

നോമ്പുതുറയുടെ പ്രധാന വിഭവമായ ഈത്തപ്പഴത്തിന് 2500 രൂപ വരെയാണ് വില. സൗദി, ഒമാൻ, ഇറാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച ഇനം ഈത്തപ്പഴവും വിപണിയിലുണ്ട്. സൗദി ഈത്തപ്പഴങ്ങൾക്കാണ് ആവശ്യക്കാരേറെ. ഈത്തപ്പഴത്തിന് പുറമെ കാരക്ക, അത്തിപ്പഴം അക്രൂട്ട്, ആഫ്രിക്കോട്ട്, തുടങ്ങിയ ഡ്രൈഫ്രൂട്ട്സുകളും നോമ്പ് തുറ വിപണിയിലുണ്ട്.

അത്തിപ്പഴം-800 മുതൽ1400 വരെ, ഈത്തപഴം ജോർദാൻ മസ്ദൂൽ 950 മുതൽ 1200 വരെ, ഇറാൻ മസാപാർട്ടി 150, അഫ്ഗാൻ കാരക്ക 290, ടുണീഷ്യ പഴവർഗമായ അൽജീരിയ 5 കിലോ ബോക്സിന് ആയിരം, ആഫ്രിക്കോട്ട് -300 മുതൽ 360 വരെ, അമേരിക്കൻ വാൾ നെറ്റ് 900മുതൽ -1200 വരെയും ബാദാമിന് 680 രൂപയുമാണ്.

നോമ്പ് കാലത്ത് പഴവർഗ്ഗങ്ങളുടെ കച്ചവടം ഉണർന്നിട്ടുണ്ട് ചൂട് കാലമായതിനാൽ തണ്ണിമത്തന് ആണ് ഡിമാന്റ്. വിദേശ പഴങ്ങളായ ഡ്രാഗൻ ഫ്രൂട്ട്, റമ്പൂട്ടാൻ എന്നിവക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും ഇറക്കുമതി തിരുവയിലെ വർദ്ധനവും സീസണല്ലാത്തതും പഴങ്ങളുടെ ലഭ്യത കുറക്കുന്നു.

കച്ചവടക്കാർ