board

ഇരിട്ടി: കണ്ണൂർ പാർലിമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണിപ്പാറ ബൂത്ത്‌ കമ്മിറ്റി സ്ഥാപിച്ച പരസ്യ ബോർഡ് കഴിഞ്ഞ ദിവസം രാത്രി രാത്രിയിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. കുറച്ചു കാലങ്ങൾ ആയി ഈ പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാണ്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സാമൂഹിക വിരുതരുടെ ഈ പ്രവൃത്തിക്കെതിരെ കോൺഗ്രസ് മണിപ്പാറ ബൂത്ത്‌ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബൂത്ത്‌ പ്രസിഡന്റ്‌ ഷിജോ കരിമറ്റത്തിൽ, ബ്ലോക്ക്‌ സെക്രട്ടറി ജിന്റോ ചിറ്റേക്കാട്ട്, ജോൺ പതാപറമ്പിൽ,മണ്ഡലം പ്രസിഡന്റ്‌ കുര്യയാക്കോസ് മണപാടത്, ജോസ് കാരുവേലിൽ എന്നിവർ പ്രസംഗിച്ചു