cheemeni

ചീമേനി:ചീമേനി രക്തസാക്ഷി നഗറിൽ ഉയർത്താനുള്ള പതാക കയ്യൂർ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ നിന്നും ജില്ല സെക്രട്ടറിയറ്റംഗം എം.രാജഗോപാലൻ എം.എൽ.എ ഏരിയ സെക്രട്ടറി കെ.സുധാകരന് പതാക കൈമാറി. എം.ശാന്ത അദ്ധ്യക്ഷത വഹിച്ചു. കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. അത്ലറ്റുകൾ റിലേയായി എത്തിച്ച പതാക രക്തസാക്ഷി നഗറിൽ സി.പി.എം ജില്ല സെക്രട്ടറിയറ്റ് അംഗം പി.ജനാർദനൻ ഉയർത്തി. ഇന്ന് രാവിലെ 5.30ന് ജില്ലാ ആക്ടിംഗ് സെക്രട്ടറി സി എച്ച്.കുഞ്ഞമ്പു എം.എൽ.എ രക്തസാക്ഷി മണ്ഡപത്തിൽ പതാകയുയർത്തും. വൈകുന്നേരം നാലിന് ചീമേനി മുത്തപ്പൻ മഠപ്പുരയുടെ സമീപത്ത് നിന്നും വളണ്ടിയർ മാർച്ചും പൊതുപ്രകടനവും ആരംഭിക്കും. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി .ജയരാജൻ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാ പരിപാടികളും അരങ്ങേറും.