krishnadas

പാനൂർ: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നേ തന്നെ രാജ്യത്തെ പ്രതിപക്ഷം പരാജയം സമ്മതിച്ചിരിക്കുന്നുവെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി. കെ കൃഷ്ണദാസ് പറഞ്ഞു.പാനൂരിൽ കൂത്തുപറമ്പ് നിയോജകമണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വികസനവും ജനക്ഷേമവും ലക്ഷ്യമാക്കിയാണ് എൻ.ഡി.എപ്രവർത്തിക്കുന്നത്.

കേരളം എൻ.ഡി.എക്ക് അസാദ്ധ്യമോ അപ്രാപ്യമോ അല്ല. ഇക്കുറി സംസ്ഥാനത്ത് മുന്നണി അത്ഭുതകരമായ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.ചടങ്ങിൽ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ.ഷിജിലാൽ അദ്ധ്യക്ഷത വഹിച്ചു.ബി.ജെ.പി സംസ്ഥാന സമിതി അംഗം പി.സത്യപ്രകാശ്, ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഇ.മനീഷ് എന്നിവർ പ്രസംഗിച്ചു.ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി വി.പി ഷാജി സ്വാഗതവും ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് എം.കെ.രാജീവൻ നന്ദിയും പറഞ്ഞു.