photo-1-

കണ്ണൂർ: പിണറായിയും സർക്കാരും അനുഭവിക്കുന്ന എല്ലാ തിരിച്ചടികൾക്കും കാരണം ശബരിമലയുടെ പവിത്രത തകർക്കാൻ നടത്തിയ ശ്രമത്തിന്റെ തുടർച്ചയാണെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്ജ് പറഞ്ഞു. കണ്ണൂരിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാര ലംഘനം നടത്തി ശബരിമലയെ കളങ്കപ്പെടുത്താനും ആയിരക്കണക്കിന് വിശ്വാസികളുടെ വിശ്വാസത്തെ തകർക്കാനും നടത്തിയ നീക്കങ്ങൾക്ക് ശേഷം ഇന്നോളം പിണറായിക്ക് സ്വസ്ഥമായി കഴിഞ്ഞുകൂടാൻ സാധിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം.

പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയായി റേഷൻ കിട്ടാതായി, ശമ്പളം കിട്ടാതായി, ആശുപത്രികളിൽ മരുന്നില്ലാതായി. അഴിമതിക്കാരനായി മാറി. പിണറായിയെ ജയിലിലടയ്ക്കപ്പെടുന്ന ദിവസം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ന്യൂനപക്ഷ ജനസംഖ്യയിൽ ഭൂരിപക്ഷമുളള വിഭാഗത്തെ പ്രീണിപ്പിച്ച് വോട്ട് നേടി ജയിക്കാനുളള തന്ത്രപ്പാടിലാണ് ഇടതും വലതും. തിരഞ്ഞെടുപ്പ് തീയ്യതികളുമായി ബന്ധപ്പെട്ട വിവാദങ്ങൾ പിന്നിലടക്കം ഇരുകൂട്ടരുടേയും പ്രീണനത്തിന്റെ തുടർച്ചയാണെന്നും പി.സി ജോർജ് ആരോപിച്ചു.

ബി.ജെ.പി മേഖലാ ജനറൽ സെക്രട്ടറി കെ.കെ.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.