
കാഞ്ഞങ്ങാട് : എൻഡോസൽഫാൻ ദുരന്തബാധിതരായ കുഞ്ഞുങ്ങളുടെ അമ്മമാർ നടത്തുന്ന സമരപന്തലിൽ ആറങ്ങാടി അർറഹ്മ സെന്റർ നേതാക്കളും പ്രവർത്തകരും ഐക്യദാർഢ്യവുമായെത്തി.ഹോസ്ദുർഗ് സിവിൽ സ്റ്റേഷന് മുന്നിലെ സമര പന്തൽ സന്ദർശിക്കാനെത്തിയത് സമര പോരാളികൾക്ക് ഏറെ വീര്യം പകർന്നു നൽകി. അർറഹ്മ സെന്റർ ചെയർമാൻ ബഷീർ ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മുത്തലിബ് കൂളിയങ്കാൽ, എം.കെ. റഷീദ് എന്നിവർ നേതൃത്വം നൽകി. സമര സഹായസമിതി ചെയർമാൻ എ.ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു.എം. കുഞ്ഞികൃഷ്ണൻ, കെ.മുഹമ്മദ് കുഞ്ഞി, ഇ.വി.ജയകൃഷ്ണൻ,സി അബ്ദുള്ള ഹാജി,ടി.അബൂബക്കർ ഹാജി, ടി.റംസാൻ, ടി. ഖാദർ ഹാജി, ടി.അസീസ്, സി എച്ച്.അസീസ് ഇബ്രാഹിം പള്ളിക്കര, റസാഖ് ആറങ്ങാടി,എ.പി.കരീം,എം.നാസർ സംസാരിച്ചു