anusmaranam

തൃക്കരിപ്പൂർ : ഒളവറ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സാക്ഷരതാപ്രസ്ഥാനത്തിൽ പതിറ്റാണ്ടുകൾ യത്നിച്ച സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവുകൂടിയായ ഒളവറ കെ.കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു.ഇതോടനുബന്ധിച്ച് ഒളവറ ഗ്രന്ഥാലയ ഹാളിൽ വികസന വിജ്ഞാന സദസും ഹരിതസേനാംഗങ്ങൾക്കുള്ള ആദരവും നടന്നു. ലൈബ്രറി കൗൺസിൽ ഹോസ്ദുർഗ് താലൂക്ക് ജോ.സെക്രട്ടറി പി.വി.ദിനേശൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയൻ പ്രവർത്തകനും റിട്ട.എ.ഇ.ഒ യുമായ കെ.വി.രാഘവൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം സെക്രട്ടറി സി ദാമോദരൻ, നേതൃസമിതി കൺവീനർ വി.കെ.രതീശൻ, കലാസമിതി സെക്രട്ടറി ടി.വി.ഗോപി എന്നിവർ പ്രസംഗിച്ചു. ഒളവറ വാർഡിൽ വർഷങ്ങളായി സ്തുത്യർഹമായ സേവനമനുഷ്ടിച്ചു വരുന്ന ഹരിതകർമ്മസേനാംഗങ്ങളായ വി.കെ.പത്മിനി, കെ.ശ്രീജ എന്നിവരെ ആദരിച്ചു. തുടർന്ന് ൾഡ് ഈസ് ഗോൾഡ് ' കരോക്കെ ഗാനമേളയും അരങ്ങേറി.