
തളിപ്പറമ്പ്: വനിതാ ശിശു വികസന വകുപ്പ് ജില്ലാതല ഐ.സി ഡി.എസ് സെൽ കണ്ണൂർ പോഷൺ പക്വാ ദ 2024 ജല്ലാതല സമാപന പരിപാടിയുടെ ഭാഗമായി തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ പോഷകാഹാര പ്രദർശനവും കളിപ്പാട്ട നിർമ്മാണശില്പശാലയും സംഘടിപ്പിച്ചു. ജില്ലാ വനിതാശിശുവികസന ഓഫിസർ പി.ദേന ഭരതൻ ഉദ്ഘാടനം ചെയ്തു. പോഷകാഹാര കുറവുകളെ കുറിച്ച് ജനങ്ങളെ അവബോധരാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ മാർച്ച് 9 മുതൽ ആരംഭിച്ച പരിപാടിയുടെ സമാപനമാണ് തളിപ്പറമ്പ് ടൌൺ സ്‌ക്വായറിൽ നടന്നത്. ഐ.സി.ഡി.എസ് കണ്ണൂർ ജില്ലാ സെൽ പ്രോഗ്രാം ഓഫിസർ സി.എ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജ്യോതി ലക്ഷ്മി, രേണുക പാറയിൽ, കെ.ഹയറുനീസ, കെ.കെ.വിബിത എന്നിവർ സംസാരിച്ചു.