
പരിയാരം: കണ്ണൂർ മെഡിക്കൽ കോളേജിലെത്തുന്നവർക്ക് നോമ്പുതുറ വിഭവങ്ങളുമായി സി എച്ച്.സെന്റർ വനിത വളണ്ടിയർമാർ. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പ് മുറിക്കാനും നോമ്പ് തുറക്കാനുമുള്ള ജ്യൂസ്, പഴങ്ങൾ, ബിരിയാണി എന്നിവ ഉൾപ്പെടെയാണ് ഇവിടെ വിതരണം ചെയ്യുന്നത്. സി എച്ച്.സെന്റർ പരിധിയിലെ 5 മണ്ഡലങ്ങളിലെ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി നൂറിലേറെ വനിതാ ലീഗിന്റെ വളണ്ടിയർമാർ ദിനംപ്രതി പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം 5 മുതൽ 5.45 വരെയാണ് നോമ്പുതുറ കൗണ്ടർ പ്രവർത്തിക്കുന്നത്.ദിനംപ്രതി എണ്ണൂറു പേർക്കാണ് നോമ്പുതുറ വിഭവങ്ങൾ സി എച്ച് സെന്റർ പ്രവർത്തകർ എത്തിക്കുന്നത്. മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രി ഭക്ഷണവും സി എച്ച്.സെന്റർ നൽകിവരുന്നുണ്ട്.