photo-1-

കണ്ണൂർ : എൽ.ഡി.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം .വി .ജയരാജൻ ഇന്നലെ ധർമ്മടം മണ്ഡലത്തിലെ 32 കുടുംബയോഗങ്ങളിലാണ് ഇന്നലെ പങ്കെടുത്തത്.രാവിലെ എട്ടിന് ധർമടം ഗുംട്ടി മുക്കിൽ നിന്ന് തുടങ്ങിയ പര്യടനം തുടങ്ങിയത്. താഴെക്കാവ്, വെള്ളൊഴുക്ക്, പുഴിക്കൂൽ, അണ്ടലൂർക്കടവ്, ചന്ത്രോത്ത്മുക്ക്, പാറപ്രം കുബ്ബൂസ് കേന്ദ്രം, ലക്ഷം വീട്, പിണറായി തോട്ടം, പെരിങ്ങളായി വായനശാല, കോഴൂർ വയോജന കേന്ദ്രം, ഓലായിക്കര, പറമ്പായി പള്ളി, നമോസ്‌കോ, പാതിരിയാട് ലെനിൻ സെന്റർ എന്നിവിടങ്ങളും സന്ദർശിച്ചു. ഉച്ചകഴിഞ്ഞ് ഊർപ്പള്ളിയിൽ നിന്ന് തുടങ്ങി കുറുവാത്തൂർ, വെൺമണൽ, ചെറി വളപ്പ്, കച്ചേരി മെട്ട എന്നിവിടങ്ങളിലും യോഗങ്ങളിൽ പങ്കെടുത്തു. തുടർന്ന് മമ്പറം നടന്ന റോഡ് ഷോയിലും പങ്കെടുത്തു. അപ്പക്കടവ്, ആനേനി മെട്ട, കാവിൻമൂല പുതിയരിച്ചാൽ, പലേരി എന്നിവിടങ്ങളിലും കണ്ണാടി വെളിച്ചത്തും നടന്ന കുടുംബയോഗത്തിൽ പങ്കെടുത്തു. തുടർന്ന് കരിമ്പിയിൽ, കക്കോത്ത്, കണയന്നൂർ ആൽമരം, മിടാവിലോട് , വങ്കണ, കോയ്യോട് മേലേ ഭാഗം, ചാല ഉദയകലാ സമിതി, തന്നട എന്നിവിടങ്ങളിലും എത്തി. എരുവാട്ടിയിൽ ബഡ്‌സ് സ്‌കൂളും സന്ദർശിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.കെ.ശശി, കെ.കെ.രാജീവൻ, ടി.അനിൽ എന്നിവരും കൂടെയുണ്ടായിരുന്നു.