hindi
ഹിന്ദി അദ്ധ്യാപക മഞ്ച് യാത്രയയപ്പ് സമ്മേളനം സിനിമാ നടൻ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഹിന്ദി അദ്ധ്യാപക മഞ്ച് കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രയയപ്പ് ബേക്കൽ അഗസറഹൊളെ സ്കൂൾ ഹാളിൽ സിനിമാ നടൻ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ ബാലചന്ദ്രൻ അദ്ധ്യക്ഷനായി. കെ. ഷൈനി, ടി.എം.വി. മുരളീധരൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കെ. സുരേഷ് കുമാർ, ജി.കെ. ഗിരീഷ്, എ. വിദ്യ, പി.വി. ഷൈനി, പ്രശാന്ത് റായ് എന്നിവർ സംസാരിച്ചു. കെ. സജിത് ബാബു സ്വാഗതവും ടൈറ്റസ് വി തോമസ് നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ പരമേശ്വരി അമ്മ ധർമ്മത്തുടുക്ക, മനോരമ പൈവെളിഗെ, ഗോവിന്ദൻ ഉപ്പിലിക്കൈ, ഗീത കൊടക്കാട്, റീന കുണിയ, ശോഭാ റാണി ചന്തേര, അനിത ബിരിക്കുളം എന്നിവർ മറുപടി പ്രസംഗം നടത്തി.