kudumba
കുടുംബ സംഗമം സി.ഐ.ടി.യു കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

പിലിക്കോട്: ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ കാലിക്കടവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. പടുവളം ഏരിയാ കമ്മിറ്റി ഓഫീസിൽ സി.ഐ.ടി.യു കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.വി. ജനാർദ്ദനൻ, ടി.വി. ഗോവിന്ദൻ, ടി. ജയചന്ദ്രൻ, പി.പി. സുകുമാരൻ, പ്രഭാകരൻ എന്നിവർ സംസാരിച്ചു. കാസർകോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണനെ വിജയിപ്പിക്കാനുള്ള പ്രവർത്തനം നടത്താനും തീരുമാനിച്ചു. യൂണിറ്റ് സെക്രട്ടറി വി. രാജൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി രഘുനാഥ് നന്ദിയും പറഞ്ഞു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.