കാഞ്ഞങ്ങാട്: ഡോ. എൻ.പി രാജന്റെ സ്മരണക്കായി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നാലാമത് പുരസ്കാര വിതരണവും ഡോ. എൻ.പി രാജൻ അനുസ്മരണവും ശില്പി കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്ത് പുരസ്കാര സമർപ്പണം നടത്തി. സൊസൈറ്റി പ്രസിഡന്റ് സി. കുഞ്ഞിരാമൻ നായർ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എൻ.പി. ജീജ അനുസ്മരണ പ്രഭാഷണം നടത്തി. ഹൃദ്രോഗ വിദഗ്ദ്ധ ഡോ. രാജി രാജൻ, ആനന്ദാശ്രമം പി.എച്ച്.സി സ്റ്റാഫ് നഴ്സ് ജെസ്സി സെബാസ്റ്റ്യൻ, കരിന്തളം പാലിയേറ്റീവ് കെയർ സൊസൈറ്റി അംഗം എൻ. കെ നാളിനാക്ഷൻ, സേവന കൂട്ടായ്മയായ അരയ് വൈറ്റ് ആർമി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സൊസൈറ്റി സെക്രട്ടറി കെ.ടി. ജോഷി മോൻ സ്വാഗതവും നാസർ കൊളവയൽ നന്ദിയും പറഞ്ഞു.