railway

കാസർകോട്: യാത്രക്കാരുടെ ഉത്സവകാല തിരക്ക് പരിഗണിച്ച് പാലക്കാട് ഡിവിഷൻ പരിധിയിൽ സർവ്വീസ് നടത്തുന്ന ആറു ട്രെയിനുകളിൽ താൽക്കാലികമായി അധികകോച്ചുകൾ അനുവദിച്ചു. മംഗളുരു തിരുവനന്തപുരം (16603) തിരുവനന്തപുരം മംഗളുരു (16604) മാവേലി എക്സ്പ്രസ് ട്രെയിനുകളിൽ ഈ മാസം 27 മുതൽ 31 വരെ അധികമായി എ സി ത്രീ ടയർ കോച്ചാണ് അധികമായി അനുവദിച്ചത്. മംഗളുരു തിരുവനന്തപുരം എക്സ്പ്രസ് (16348) ട്രെയിനിൽ ഈ മാസം 27,29,31 തീയ്യതികളിലും തിരുവനന്തപുരം മംഗളുരു എക്സ്പ്രസ് (16347 ) ട്രെയിനിൽ 28,30 ഏപ്രിൽ ഒന്ന് തീയ്യതികളിലും സ്ലീപ്പർ ക്ളാസ് കോച്ച് അധികമായുണ്ടാകും. മംഗളുരുവിൽ നിന്ന് പുറപ്പെടുന്ന ലോക്മാന്യതിലക് മൽസ്യഗന്ധ എക്സ്പ്രസ് ട്രെയിനിലും തിരിച്ചു മംഗളുരുവിൽ എത്തുന്ന ട്രെയിനിലും ഓരോ സ്ലീപ്പർ ക്ളാസ് കോച്ചുകൾ അധികമായി ഉണ്ടാകും.