
തലശ്ശേരി:കതിരൂർ സർവ്വീസ് സഹകരണ ബാങ്ക്സാങ്കേതിക വിദ്യാധിഷ്ഠിത കൃഷി പദ്ധതിയുടെ ഭാഗമായി ചുണ്ടങ്ങാപൊയിൽ വയലിൽ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി.റബ്‌കോ ചെയർമാൻ
കാരായി രാജൻ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.ധനലക്ഷ്മി , ടി.ഷനിൽകുമാർ, എം.രാജേഷ് ബാബു സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി. സരേഷ്ബാബു സ്വാഗതവും, സി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. കാർഷിക രംഗത്ത് വൈവിധ്യമാർന്ന പദ്ധതികളാണ് കതിരൂർ ബാങ്ക് നടപ്പിലാക്കുന്നത്. എരുവട്ടി വയലിൽ 34 ഏക്കറിലാണ് നിലവിൽ കൃഷി നടത്തുന്നത്. വിദ്യാർത്ഥികൾക്കായി 'ഇത്തിരി വിത്ത്... ഒത്തിരി നെല്ല്...' പദ്ധതി മേയിൽ ആരംഭിക്കും.ബാങ്കിന്റെ കീഴിൽ അടുത്തമാസം തന്നെ കാർഷിക ഉത്പന്നങ്ങൾ വിൽക്കപ്പെടുന്ന അഗ്രിസെന്ററും കാർഷിക നഴ്സറിയും വിപണന കേന്ദ്രവും ആരംഭിക്കും.