
പയ്യാവൂർ:കല്യാട് എ.യു.പി സ്‌കൂളിൽ നടന്ന യു.ഡി.എഫ് മണ്ഡലം കൺവെൻഷനും മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി യോഗവും കെ.പി.സി സി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് മാവില, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതാവ് മർസൂക്ക് ബ്ലാത്തൂർ, സുരേഷ് ബാബു, ഹരികൃഷ്ണൻ പാളാട് , കുഞ്ഞനന്തൻ മാസ്റ്റർ, രാജു മാത്യു, അനൂപ് പനക്കൽ,നാരായണൻ കോയിറ്റി തുടങ്ങിയവർ പ്രസംഗിച്ചു.മർസൂക് ബ്ലാത്തൂർ ചെയർമാനും സി വി. കുഞ്ഞനന്തൻ വർക്കിംഗ് ചെയർമാനും പി.കെ.രാജൻ ജനറൽ കൺവീനറുമായി 71 അംഗ തെരഞ്ഞെടുകമ്മിറ്റി രൂപീകരിച്ചു.