mullappalli

മട്ടന്നൂർ: മട്ടന്നൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ഇ.പി ഷംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി ജനറൽ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ജനറൽ കൺവീനർ രാജീവൻ എളായാവൂർ, ഡി.സി സി ജനറൽ സെക്രട്ടറി വി. ആർ.ഭാസ്കരൻ ,മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി, ടി.വി.രവീന്ദ്രൻ, സുരേഷ് മാവില, രാഘവൻ കാഞ്ഞിരോളി, പി.കെ.കുട്ട്യാലി, മുസ്തഫ ചൂരിയാട്ട്,എം.വി.ചഞ്ചലാക്ഷി,എം.സി കുഞ്ഞമ്മദ് മാസ്റ്റർ, പ്രശാന്തൻ കോതേരി, വി.കുഞ്ഞിരാമൻ,എ.കെ.രാജേഷ്, വി.എൻ.മുഹമ്മദ്, ജോയി കോളോളം,വി.മോഹനൻ, കെ.പി.ബാബു, രാഗേഷ് തില്ലങ്കേരി, രാജൻ കല്യാട്, സാജൻ പാറയിൽ, വിനോദ് വെളളുവാൻ കണ്ടി,ഹരികൃഷ്ണൻ പാളാട് എന്നിവർ സംസാരിച്ചു.