sneharamam

കാഞ്ഞങ്ങാട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടപ്പിലാക്കുന്ന സ്നേഹാരാമം പരിപാടിക്ക് ജില്ലയിൽ തുടക്കമായി.തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹായത്തോടെ മാലിന്യം നീക്കി സൗന്ദര്യവത്ക്കരണം നടത്തി സ്ഥിരമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി വേസ്റ്റ്ബിൻ ഉൾപ്പെടെ സ്ഥാപിക്കുന്ന പരിപാടിയാണ് സ്നേഹാരാമം, ''ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഹൊസ്ദുർഗ്ഗ് ഗവ.ഹയർസെക്കൻഡറി സ്ക്കൂളിൽ സംസ്ഥാനസെക്രട്ടറി കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്യാമഭട്ട് അദ്ധ്യക്ഷത വഹിച്ചു .കെ.ഹരിദാസ് ,എം.ഇ.ചന്ദ്രാംഗദൻ , കെ.വി.രാജേഷ് , പി.ശ്രീകല , വി.കെ.ബാലാമണി , കെ.ലളിത , എം.സുനിൽ കുമാർ , പി.മോഹനൻ എന്നിവർ സംസാരിച്ചു ,ജില്ലാ സെക്രട്ടറി ടി.പ്രകാശൻ സ്വാഗതവും പി.ബാബുരാജ് നന്ദിയും പറഞ്ഞു