
കണ്ണൂർ:യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ കണ്ണൂർ നിയോജക മണ്ഡലത്തിൽ തൊഴിലാളികളെയും വിദ്യാർത്ഥികളെയും ഐ.ടി രംഗത്തെ വിദഗ്ദ്ധരേയും സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു. ചാല ചിന്മയാ ആട്സ് ആന്റ് സയൻസ് കോളേജ് ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാഞ്ഞിരോട് നെഹ്റു ആട്സ് ആന്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ സന്ദർശിച്ചായിരുന്നു വിദ്യാർത്ഥികളുമായി സംവദിച്ചത്.
ശബരി കമ്പനിയിലെ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം കാഞ്ഞിരോട് നെഹ്റു ടെക്‌നോ പാർക്കിലെത്തിയ സ്ഥാനാർത്ഥി ഐ.ടി മേഖലയിലെ തൊഴിലാളികളെയും നേരിൽ കണ്ടു. വിട പറഞ്ഞ പ്രമുഖ സാഹിത്യകാരൻ ടി.എൻ.പ്രകാശിന്റെ ഭൗതികദേഹത്തിൽ അന്ത്യോപചാരം അർപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും നേരിൽ കണ്ട് അനുശോചനം രേഖപ്പെടുത്തി. ഇതിന് ശേഷം വലിയന്നൂർ ഹോളിമൗണ്ട് ആതുരാലയത്തിലെത്തി അവിടത്തെ അന്തേവാസികളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു.ടി .ഒ 'മോഹനൻ , എം.പി മുഹമ്മദലി ,കായക്കൽ രാഹുൽ , പി.സി. അഹമ്മദ് കുട്ടി തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു . കോളയാട് , പേരാവൂർ മേഖലകളിലാണ് ഇന്നത്തെ പര്യടനം.