raghunadh

കണ്ണൂർ: കണ്ണൂർ ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി സി രഘുനാഥ് ചിറ്റാരിപ്പറമ്പ്, മട്ടന്നൂർ മേഖലകളിൽ പര്യടനം നടത്തി. കണ്ണവത്ത് ശ്യാമപ്രസാദിന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പര്യടനം. വലിയ വെളിച്ചം വ്യവസായ കേന്ദ്രത്തിലെ വിവിധ വ്യവസായ ശാലകളിൽ തൊഴിലാളികളെ സന്ദർശിച്ചു. മരിയൻ അപ്പാരൽസിലെത്തിയ രഘുനാഥിനെ മാനേജ്‌മെന്റും തൊഴിലാളികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ എത്തി. മട്ടന്നൂർ വിമാനത്താവളത്തിലെത്തിയ സ്ഥാനാർത്ഥി ഉന്നതോദ്യോഗസ്ഥരോടും മറ്റ് ജീവനക്കാരോടും യാത്രക്കാരോടും വോട്ടഭ്യർത്ഥിച്ചു. വൈകുന്നേരം മട്ടന്നൂർ നഗരത്തിലായിരുന്നു പര്യടനം.ഇതിന് ശേഷം തില്ലങ്കേരിയിൽ കുടുംബയോഗത്തിലും അദ്ദേഹം സംബന്ധിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി എം.ആർ.സുരേഷ്, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ. രാജൻ, വി.വി.ചന്ദ്രൻ, വിജയൻ വട്ടിപ്രം എൻ.വിജയൻ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.