
നീലേശ്വരം:കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാതല സഹവാസ ക്യാമ്പ് പാരിഷത്തികം 29, 30 തീയതികളിൽ നീലേശ്വരം പാലായി എ.എൽ.പി.സ്ക്കൂളിൽ നടക്കും.പരിഷത്തും പാരിഷത്തികതയും എന്ന വിഷയം അവതരിപ്പിച്ച് മുൻ ജനറൽ സെക്രട്ടറി വി.വി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മേഖലാ പ്രസിഡന്റ് വി.ഗോപി അദ്ധ്യക്ഷത വഹിക്കും.വിവിധ സെഷനുകൾക്ക് പ്രദീപ് കുമാർ , പപ്പൻ കുട്ടമത്ത് ,കെ.കെ.രാഘവൻ, ലിഖിൽ സുകുമാരൻ, എ.എം.ബാലകൃഷ്ണൻ, വി.മധുസൂദനൻ എന്നിവർ നേതൃത്വം നൽകും. സംഘാടക സമിതി രൂപീകരണ യോഗത്തിൽ ടി കുഞ്ഞിക്കണ്ണൻ, കെ.പി.ഗോപാലൻ, രാജീവൻ , രവി കണ്ടത്തിൽ, ലളിത , വി.വി.രാഘവൻ, യു.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ടി.കുഞ്ഞിക്കണ്ണൻ (ചെയർമാൻ) പി.യു.ചന്ദ്രശേഖരൻ (കൺവീനർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു