manikoth-koovam-alakal

കാഞ്ഞങ്ങാട്: മാണിക്കോത്ത് കട്ടീൽവളപ്പ് തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ടിന്റെ മുന്നോടിയായുള്ള കൂവം അളക്കൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തറവാട്ടിൽ നടന്നു. തെയ്യംകെട്ട് മഹോത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്‌തെടുത്ത നെല്ലുപയോഗിച്ചാണ് തറവാടിന്റെ തിരുമുറ്റത്ത് കൂവം അളക്കൽ ചടങ്ങ് നടത്തിയത്. തറവാട് കാരണവർ ആണ്ടി ഉദുമ (കൃഷ്ണൻ ഉദുമ ) കൂവം അളക്കൽ ചടങ്ങിന് കാർമ്മികത്വം വഹിച്ചു. അടയാളം കൊടുക്കൽ ചടങ്ങും ഇതോടൊപ്പം ഉണ്ടായിരുന്നു. വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികർ, കോലാധാരികൾ, തറവാട് കമ്മിറ്റി ഭാരവാഹികൾ, വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവ കമ്മിറ്റി ഭാരവാഹികൾ, വിവിധ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, മറ്റ് ഭക്തജനങ്ങൾ എന്നിവർ സംബന്ധിച്ചു. തെയ്യംകെട്ടിന്റെ കലവറ നിറയ്ക്കൽ ഏപ്രിൽ ആറിന് നടക്കും. ഏപ്രിൽ എട്ടിന് ഉച്ചക്ക് ശേഷമാണ് വയനാട്ടുകുലവന്റെ പുറപ്പാട്.