
കാഞ്ഞങ്ങാട്: ജലക്ഷാമം അതിരൂക്ഷമായ മേലാങ്കോട്ട് എ.സി കണ്ണൻ സ്മാരക ഗവ.യു.പി.സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്കായ് വിദ്യാലയത്തിന് കിഴക്കുഭാഗത്തുള്ള വയലിനെയാണ് ആശ്രയിച്ചത്.കഴിഞ്ഞ മൂന്നു മാസക്കാലമായി ഉച്ചഭക്ഷണത്തിന് വിദ്യാലയത്തിലെ പച്ചക്കറി ഉപയോഗിക്കുന്നു. സോഷ്യൽ സർവ്വീസ് സ്കീം, പരിസ്ഥിതി ക്ലബ്ബ്, സീഡ്, മദർ പി.ടി.എ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി ചെയ്തത്.ചീര, വെണ്ട, വഴുതിന, മത്തൻ, വെള്ളരി, കുമ്പളം, പയർ, കയ്പ, പടവലം തുടങ്ങി പതിനഞ്ചിലധികം വിഭവങ്ങളാണ് കൃഷി ചെയ്തുവന്നത്. വിഷരഹിത ജൈവ പച്ചക്കറി കൃഷിയുടെ അവസാന വിളവെടുപ്പ് പൂർത്തിയായി. എൺപതു കിലോ പച്ചക്കറിയാണ് ഇന്ന് വിളവെടുത്തത്. ഹെഡ്മാസ്റ്റർ കെ.അനിൽകുമാർ, പി.ടി.എ പ്രസിഡന്റ് ജി.ജയൻ, മദർ പി.ടി.എ പ്രസിഡന്റ് ഇ.മഞ്ചു., പി.സ്വപ്ന,കെ.വി.വനജ ,പി.ശ്രീകല, പി.പി.മോഹനൻ, എം.സീമ, ടി.പി.ജീജ, ടി.വി.സുജിത , പി.രഞ്ജിനി , വി.എം.ബേബിലത എന്നിവർ നേതൃത്വം നൽകി.