
തളിപ്പറമ്പ്:സമ്പൂർണ ആരോഗ്യം യോഗയിലൂടെ എന്ന സന്ദേശവുമായി ബക്കളം പുന്നക്കുളങ്ങര ഗ്രാമീണ വായനശാല ഗ്രന്ഥാലയത്തിൽ സൗജന്യയോഗ പരിശീലനം തുടങ്ങി. ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ യോഗ പരിശീലനം ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന സ്‌പോട്‌സ് കൗൺസിലും യോഗ അസോസിയേഷൻ ഓഫ് കേരളയും സംയുക്തമായി തളിപ്പറമ്പ് മണ്ഡലത്തിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് സൗജന്യ യോഗ പരിശീലനം സംഘടിപ്പിക്കുന്നത്. കൗൺസിലർ പി വി കമല അധ്യക്ഷയായി. യോഗ പരിശീലകൻ പി.നാരായണൻ കുട്ടി ക്ലാസെടുത്തു. നേതൃസമിതി കൺവീൻ പി.സജിത്ത്, വനിതാവേദി ചെയർപേർസൺ കെ.പി.ലീല, വി.വി.ബാലൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി ഡോ.പി.വി.രവീന്ദ്രൻ സ്വാഗതവും എം.വി.രാജേഷ് നന്ദിയും പറഞ്ഞു.