mvb-

മംഗളൂരു: കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണൻ മംഗളൂരു ബിഷപ്പ് ഡോ.പീറ്റർ പോൾ സൽദാനയെ കണ്ട് പിന്തുണയും ആശംസകളും അഭ്യർത്ഥിച്ചു.മംഗളൂരു രൂപതയുടെ കീഴിലുള്ള മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ നിരവധി ഇടവകകളിലെ വിശ്വാസസമൂഹത്തിന്റെ പിന്തുണ തേടിയായിരുന്നു സ്ഥാനാർത്ഥിയുടെ സന്ദർശനം. ഫാസിസത്തിനെതിരെ ശക്തമായി പോരാടുമെന്ന് സി പി.എം നേതാക്കളായ കെ.ആർ.ജയാനന്ദ, രഘുദേവ് ​​മാസ്റ്റർ, കത്തോലിക്കാ സഭാ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജു സ്റ്റീഫൻ ഡിസൂസ കുംബ്ള, സ്റ്റീവൻ വലൻസിയ, സ്റ്റാൻലി ലോബോ ബണ്ട്വാൾ, എഴുത്തുകാരി സ്റ്റാനി ബേല എന്നിവരും സ്ഥാനാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.ഇന്ന് കാസർകോട്‌ നിയമസഭാ മണ്ഡലത്തിലാണ് എൽ.ഡി.എഫ്‌ സ്ഥാനാർത്ഥിയുടെ പര്യടനം. പടന്നക്കാട്‌ നെഹ്‌റു കോളേജ്‌, പെരിയ പോളി എന്നിവിടങ്ങളിലും എം.വി.ബാലകൃഷ്ണൻ വോട്ടുതേടിയെത്തും.