
കണ്ണൂർ:കണ്ണൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി സി. രഘുനാഥ് മുഴപ്പിലങ്ങാട് മേഖലയിൽ പ്രചാരണം നടത്തി.മുഴപ്പിലങ്ങാട് ശ്രീകുറുമ്പക്കാവ് ഭഗവതി ക്ഷേത്ര പരിസരത്ത് വോട്ടർമാരെ നേരിട്ട് കണ്ടു വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് എഴുത്തുകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട്,കേണൽ കെ.ഭാസ്‌കരൻ,റിട്ട.കേണൽ എം.പി. .ശ്രീജയൻ തുടങ്ങിയവരെയും സന്ദർശിച്ചു. മുഴപ്പിലങ്ങാട് സൂരജിന്റെ വീട് സന്ദർശിച്ച കുടുംബാംഗങ്ങളുമായി സംസാരിച്ചു. തുടർന്ന് കൂടക്കടവിൽ ബി.ജെ.പി കുടുംബ സംഗമത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. ബി.ജെ.പി ധർമ്മടം മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് ,മണ്ഡലം സെക്രട്ടറി ആർ.ഷംജിത്ത്,ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.രാജൻ, ബി.ജെ.പി മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി ഷാജിമ,സി കെ.രമേശൻ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു