
കണ്ണൂർ :യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ മട്ടന്നൂർ, പേരാവൂർ നിയോജക മണ്ഡലങ്ങളിലായിരുന്നു ഇന്നലെ വോട്ടുതേടിയത്. പരമ്പരാഗത വ്യവസായ തൊഴിലാളികൾ ഉൾപ്പെടെയുള്ള വോട്ടർമാരെ നേരിൽ കണ്ടായിരുന്നു വോട്ടഭ്യർത്ഥന.കാഞ്ഞിലേരി - പട്ടാരി ഖാദിയിലെ തൊഴിലാളികളെ സന്ദർശിച്ച സ്ഥാനാർത്ഥി ,ശിവപുരം,മാലൂർ,അറയങ്ങാട്,കൊളക്കോട് ,ചെങ്ങോം,മഞ്ഞളാംപുറം, കേളകം, ചുങ്കക്കുന്ന്, കൊട്ടിയൂർ,അമ്പായത്തോട്,അടയ്ക്കാത്തോട്, കണിച്ചാർ,മണത്തണ,തൊണ്ടിയിൽ,പേരാവൂർ,കാക്കയങ്ങാട് എന്നിവിടങ്ങളിലും സന്ദർശനം നടത്തി.മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മാലൂർ പഞ്ചായത്തിൽ എത്തി ശിവപുരം ഹയർ സെക്കന്റ ഡറി സ്കൂൾ , ശിവപുരം ജുമാ മസ്ജിദ്, തബ്ലീഖ് പള്ളി , പട്ടാരി, കപ്പറ്റപ്പൊയിൽ എന്നിവിടങ്ങളിലെ ഖാദി നൂൽനൂൽപ്പ് കേന്ദ്രം എന്നിവിടങ്ങളിലെ വോട്ടർമാരെ കണ്ടു. ഉച്ചക്ക് ശേഷം കൊളക്കാട് സെന്റ് തോമസ് ചർച്ച്, പേരാവൂർ എസ്. എച്ച് കോൺവെന്റ്, സെന്റ് ജോസഫ് ഫെറോന ചർച്ച്,മാതൃക തയ്യൽ യൂണിറ്റ് ആയോത്തും ചാൽ,സാൻജോസ് ചർച്ച് മഞ്ഞളാംപുറം, ലിറ്റിൽ ഫ്ലവർ ചർച്ച് കേളകം, സെന്റ് ജോർജ് വലിയപള്ളി കേളകം, കേളകം ബസ് സ്റ്റാൻഡിൽ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ സ്വീകരണം,കേളകം സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി, സെന്റ് മേരീസ് സുനോറോ ചർച്ച് സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു .