photo-1-

കണ്ണൂർ : തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തുടങ്ങിയ അനൗപചാരിക പര്യടനം പൂർത്തിയാക്കി എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി.ജയരാജൻ പൊതുപര്യടനത്തിലേക്ക്. ഏഴ് നിയമസഭാ മണ്ഡലങ്ങളിലും നാല് ഘട്ടങ്ങളിലായാണ് ഇതുവരെ സ്ഥാനാർത്ഥി എത്തിയത്. ഇന്നലെ ഇരിക്കൂർ മണ്ഡലത്തിലായിരുന്നു പര്യടനം. രാവിലെ മുതൽ ഉച്ചവരെ കണ്ണൂരിൽ വിഷൻ കോൺക്ലേവ് സെമിനാറിൽ പങ്കെടുത്തു. ഉച്ചയോടെ ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളേജിൽ നിന്നാണ് പര്യടനം തുടങ്ങിയത്. നവെമ്പുവ തെരേസ ഭവൻ, കാഞ്ഞിരക്കൊല്ലി മുസ്ലീം പള്ളി, വിമലാംബിക ദേവാലയം, സെന്റ് തോമസ് ഫോറോന ചർച്ച് മണിക്കടവ്, കോക്കാടും കോടപറമ്പും കുടുംബയോഗം എന്നിവിടങ്ങളിലുമെത്തി. കുംഭങ്ങോട്, ഉളിക്കൽ, ഉളിക്കൽ ടൗൺ, മാട്ടറ, കാലാങ്കി, അറബി, കോളിത്തട്ട്, ആനക്കുഴി, കല്ലംതോട് , പേരട്ട , കുണ്ടേരി, തൊട്ടിൽപ്പാലം എന്നിവിടങ്ങളിലും സന്ദർശിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.വി .ഗോപിനാഥൻ, സക്കീർ ഹുസൈൻ, കെ.ജി .ദിലീപ് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു. ഇന്ന് പൊതുപരിപാടി തളിപറമ്പ് താലൂക്കിലെ വടക്കാഞ്ചേരിയിൽ നിന്നാരംഭിക്കും.