binoy
ബിനോയ്

പിലാത്തറ: പിലാത്തറ ചായ് കോർണറിൽ ഫെബ്രുവരി 15ന് നടന്ന കവർച്ച കേസിലെ മുഖ്യപ്രതി പിടിയിലായി. കൂട്ടാളിയെ തെരയുന്നു. കോഴിക്കോട് കൂടരഞ്ഞി കൊന്നാംതൊടി സ്വദേശി കെ.വി.ബിനോയി(41) ആണ് കോഴിക്കോട് ഒരു കവർച്ചക്കിടയിൽ പിടിയിലായത്. പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പിലാത്തറയിലെ മോഷണം തെളിഞ്ഞത്.

റിമാൻഡിൽ ജയിലിൽ കഴിയുന്ന മോഷ്ടാവിനെ പരിയാരം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. 15 ന് പുലർച്ചയോടെയാണ് പിലാത്തറയിലെ എം.നജ്മുദ്ദീന്റെ ചായ് കോർണറിൽ കവർച്ച നടന്നത്. മോഷ്ടാക്കളുടെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. പണവും സാധനങ്ങളും ഉൾപ്പെടെ 85,000 രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു. കാസർകോട് താവളമടിച്ച് കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ കവർച്ച നടത്തുന്നയാളാണ് പിടിയിലായ ബിനോയ്.