
അഴീക്കോട്: അഴീക്കോട് മണ്ഡലത്തിൽ സ്വീപിന്റെ നേതൃത്വത്തിൽ കോളജ് വിദ്യാർത്ഥികൾക്കായി തിരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. കൃഷ്ണമേനോൻ സ്മാരക ഗവ.വനിതാ കോളജിൽ നടന്ന പരിപാടി അസി.കളക്ടറും സ്വീപ് നോഡൽ ഓഫീസറുമായ അനൂപ് ഗാർഗ് ഉദ്ഘാടനം ചെയ്തു. അസി.റിട്ടേണിംഗ് ഓഫീസർ കെ. ഹിമ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ ബോധവൽകരണ ക്ലാസുകൾ, വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തൽ എന്നിവ നടത്തി. ഡെപ്യൂട്ടി തഹസിൽദാർ കെ.വി.ഷാജു, ടി.പി.സമീർ, കെ.ഷാനി, മാസ്റ്റർ ട്രെയിനർ അബ്ദുൾ ഗഫൂർ, കോളേജ് പ്രിൻസിപ്പൽ ഡോ.ചന്ദ്രമോഹൻ, ഇ.എൽ.സി കോളേജ് കോ ഓർഡിനേറ്റർ ശ്രീകല, സ്വീപ് ടീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.