
മടിയൻ: മടിയൻ കൂലോം ക്ഷേത്ര നവീകരണ ഫണ്ടിലേക്ക് ട്രസ്റ്റ് തറവാടായ ബേളൂർ മലൂർ തറവാട് വക സ്വരൂപിച്ച തുക തറവാട് കാരണവരും ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയുമായ കുഞ്ഞിക്കണ്ണൻ മടിയൻ നായരച്ചനിൽ നിന്നും നവീകരണകമ്മിറ്റി ചെയർമാൻ കെ.വേണുഗോപാലൻ നമ്പ്യാർ ഏറ്റുവാങ്ങി. ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി ചെയർമാനും തറവാട് കമ്മിറ്റി പ്രസിഡന്റുമായ വി.എം.ജയദേവൻ, സെക്രട്ടറി മുരളി, വനിതാ കമ്മിറ്റി പ്രസിഡന്റ് വി. എം.ചിത്രാംഗദ , ട്രസ്റ്റി എൻ.വി.കുഞ്ഞികൃഷ്ണൻ മൂലച്ചേരി നായരച്ചൻ, വി.നാരായണൻ, കെ.വി.അശോകൻ, നവീകരണ കമ്മിറ്റി വൈസ് ചെയർമാൻ ഗോപാലൻ തോക്കാനം, എക്സിക്യൂട്ടീവ് ഓഫീസർ പി.വിജയൻ എന്നിവർ സംബന്ധിച്ചു. തുടർന്ന് ക്ഷേത്രത്തിൽ തന്ത്രി വാരിക്കാട്ട് സുബ്രഹ്മണ്യ തായരുടെ നേതൃത്വത്തിൽ അനുജ്ഞാ കലശവും നടന്നു.