
കാഞ്ഞങ്ങാട്: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ ചുമതലയേൽക്കുന്ന ചടങ്ങ് ഹോസ്ദുർഗ് കാർഷിക വികസന ബാങ്ക് ഹാളിൽ കെ.പി.സി സി സെക്രട്ടറി എം.അസിനാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഉമേശൻ വേളൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി സി ജനറൽ സെക്രട്ടറി അഡ്വ.പി.വി.സുരേഷ്, എം.കുഞ്ഞികൃഷ്ണൻ, മണ്ഡലം പ്രസിഡന്റുമാരായ കെ.പി.ബാലകൃഷ്ണൻ, എക്കാൽ കുഞ്ഞിരാമൻ, മുണ്ടോട്ട് നാരായണൻ , മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി പി.സരോജ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.കെ.ബാബു, മൈനൊരിറ്റി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിജോ അമ്പാട്ട്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി വി.വി.സുധാകരൻ, വി.ഗോപി, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി സി വി.ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.