
തൃക്കരിപ്പൂർ: പടന്ന ഗ്രാമപഞ്ചായത്തിലെ ഉദിനൂർ അരുവിരുത്തി വയലിൽ പഞ്ചായത്ത് കുടുംബശ്രീ സി ഡി.എസ് നേതൃത്വത്തിൽ നടത്തിയ മാതൃകാ പച്ചക്കറി വിളവെടുത്തു.വെണ്ട കൃഷി വിളവെടുപ്പ് അരുവിരുത്തി വയലിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി ഡി.എസ് അദ്ധ്യക്ഷ സി റീന അദ്ധ്യക്ഷത വഹിച്ചു. കക്കിരി - ചീര കൃഷി വിളവെടുപ്പ് പടന്ന കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റൻ്റ് കോ ഓർഡിനേറ്റർ ഡി.ഹരിദാസ്, സി ഡി.എസ് ഉപാദ്ധ്യക്ഷ ഇ.വി.ചിത്ര, പി.വി.അശ്വതി എന്നിവർ സംസാരിച്ചു. ജെ.എൽ.ജി കൂട്ടായ്മകളുടെ ഭാരവാഹികളായ സി കെ.പുഷ്പ, എം.ലക്ഷ്മി, കെ.ഓമന, യു.കെ.നാരായണി, എൻ.ശശികല, എ.കെ.ജ്യോതി എന്നിവർ നേതൃത്വം നൽകി