
കണ്ണൂർ:യു.ഡി.വൈ.എഫ് കണ്ണൂർ പാർലമെന്റ് മണ്ഡലം, യു.ഡി.എസ്.എഫ് നേതൃത്വത്തിൽ നടത്തിയ യൂത്ത് ലീഡേഴ്‌സ് മീറ്റ് കോൺക്ലേവ്, ഇഫ്താർ വിരുന്ന് എന്നിവിയിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി കെ. സുധാകരൻ ഇന്നലെ പ്രധാനമായും പങ്കെടുത്തത്.യു.ഡി.വൈ.എഫ് സംസ്ഥാന കൺവീനർ പി.കെ.ഫിറോസ് ഉദ്ഘാടനം ചെയ്തു. ഈ വരുന്ന തിരഞ്ഞെടുപ്പിൽ രണ്ട് യുവജന വിരുദ്ധ സർക്കാറുകൾക്കെതിരെയുള്ള പോരാട്ടമാണ് യുവജനങ്ങൾ എന്ന നിലയിൽ നമ്മൾ നയിക്കേണ്ടതെന്നും മോദിയും, പിണറായിയും ഒരേ തൂവൽ പക്ഷികളാണെന്നും ഇതുപോലെ പരാജിതരായ ഭരണാധികാരികൾ ഇന്നുവരെ കേരളത്തിലും ഇന്ത്യയിലും ഉണ്ടായിട്ടില്ല എന്നുമായിരുന്നു ഫിറോസിന്റെ പ്രസംഗത്തിന്റെ രത്നച്ചുരുക്കം. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂരാണ് പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി മെമ്പർ റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ എന്നിവർ പ്രസംഗിച്ചു.