shylaja

മാഹി: കേരളീയരായ വിദ്യാർത്ഥി വോട്ടർമാരെ തേടി വടകര പാർലിമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി കെ.കെ.ശൈലജ പുതുച്ചേരിയുടെ ഭാഗമായ മാഹി ദന്തൽ കോളജിലെത്തി.കോളജ് എം.ഡി.കെ രമേഷ് കുമാർ ഉൾപ്പടെയുള്ള അധികൃതർ സ്വീകരിച്ചു.

മുഴുവൻ വിദ്യാർത്ഥികളും ഇരുവശങ്ങളിലുമായി അണിനിരന്ന് ടീച്ചറെ കോളജിലേക്ക് ആനയിച്ചു.മാനേജിംഗ് ഡയറക്ടർ കെ.രമേഷ് കുമാർ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്തി. സി പി എം ഏരിയ സെക്രട്ടറി സി.കെ.രമേശൻ, ജില്ലാകമ്മിറ്റി അംഗം എം.സി.പവിത്രൻ, ഏരിയാ കമ്മിറ്റി അംഗം പി.ജനാർദ്ദനൻ, ലോക്കൽ സെക്രട്ടറി ടി.സുരേന്ദ്രൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഇതാദ്യമായാണ് കേരളത്തിലെ ഒരു സ്ഥാനാർത്ഥി വോട്ട് നേടി മാഹിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെത്തുന്നത്.