p

കണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾ വികൃതമാക്കിയ നിലയിൽ. മുൻമുഖ്യമന്ത്രി ഇ.കെ.നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന ചടയൻഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, മുൻ എം.പി ഒ.ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങളാണ് രാസ ദ്രാവകം ഒഴിച്ച് നശിപ്പിച്ചത്. ആക്രമണം നടന്ന സമയം വ്യക്തമായിട്ടില്ല.

സി.സി ടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും ആക്രമണത്തിനുപിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ അജിത് കുമാർ അറിയിച്ചു. അന്വേഷണത്തിനു എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ രൂപീകരിച്ചു.

സംഭവത്തിൽ സി.പി.എം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണം രാഷ്ട്രീയപ്രേരിതമാണെന്നും പ്രകോപനമുണ്ടാക്കി സമനാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതനീക്കമാണെന്നും കണ്ണൂർ ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി എം.വി.ജയരാജനും സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയും ആരോപിച്ചു.

കോടിയേരിയുടെ

പുഞ്ചിരി മായ്ച്ചു

സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്കുനേരെ മാത്രമാണ് ആക്രമണമുണ്ടായത്. സമീപത്തുള്ള കോൺഗ്രസ് നേതാക്കളുടെയും സി.എം.പി നേതാവായിരുന്ന എം.വി.രാഘവന്റെയും സ്മൃതി കുടീരങ്ങളെ നശിപ്പിച്ചിട്ടില്ല. കോടിയേരിയുടെ സ്തൂപത്തിലെ ഗ്രാനൈറ്റിൽ തീർത്ത മുഖചിത്രം അക്രമികൾ വികൃതമാക്കി. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി, ജില്ല ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ്, കെ.പി.സഹദേവൻ, വി.ശിവദാസൻ എം.പി, എൻ.ചന്ദ്രൻ, എം.പ്രകാശൻ, കെ.പി.സുധാകരൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.


ഓർമ്മകൾ തിരയടിക്കുന്ന പയ്യാമ്പലം

കേരളത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലമാണ് പയ്യാമ്പലം. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനുമായ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ള, പാമ്പൻ മാധവൻ കമ്മ്യൂണിസ്റ്റ് നേതാക്കളായ എൻ.ഇ.ബാലറാം, തൊഴിലാളി നേതാവ് സി.കണ്ണൻ, കെ.ജി.മാരാർ, സാംസ്‌കാരിക നായകൻ സുകുമാർ അഴീക്കോട്, എം.വി.ആർ തുടങ്ങി നിരവധി പ്രമുഖരുടെ സമൃതി മണ്ഡപങ്ങൾ ഇവിടെയുണ്ട്.

സ​മ​ഗ്രാ​ന്വേ​ഷ​ണം​ ​വേ​ണം​:​എം.​വി.​ഗോ​വി​ന്ദൻ

ക​ണ്ണൂ​ർ​:​ ​പ​യ്യാ​മ്പ​ല​ത്ത് ​സി.​പി.​എം.​ ​നേ​താ​ക്ക​ളു​ടെ​ ​സ്മൃ​തി​കു​ടീ​ര​ങ്ങ​ൾ​ ​വി​ക​ല​മാ​ക്കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​സ​മ​ഗ്രാ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തെ​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​മു​ന്നേ​റ്റം​ ​ന​ട​ക്കു​ന്ന​തി​നി​ടെ​ ​രാ​ഷ്ട്രീ​യ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ശ്ര​ദ്ധ​തി​രി​ക്കാ​നു​ള്ള​ ​ഗൂ​ഢാ​ലോ​ച​ന​യാ​ണോ​ ​പി​ന്നി​ലെ​ന്ന് ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​സം​ഭ​വ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ച​ ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
ക​ണ്ണൂ​രി​ൽ​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​മു​ണ്ടാ​യ​കാ​ല​ത്തു​പോ​ലും​ ​സ്മൃ​തി​കു​ടീ​ര​ങ്ങ​ൾ​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ല്ല.​ ​ര​ക്ത​സാ​ക്ഷി​ക​ളു​ടെ​യും​ ​ഉ​ന്ന​ത​ ​നേ​താ​ക്ക​ളു​ടെ​യും​ ​സ്മൃ​തി​കു​ടീ​ര​ങ്ങ​ളെ​ ​ജ​ന​ങ്ങ​ൾ​ ​വൈ​കാ​രി​ക​മാ​യാ​ണ് ​കാ​ണു​ന്ന​ത്.​ ​ശ​ക്ത​മാ​യ​ ​പ്ര​തി​ഷേ​ധം​ ​ഉ​യ​ർ​ത്തു​മ്പോ​ഴും​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ആ​ത്മ​സം​യ​മ​നം​ ​പാ​ലി​ക്ക​ണം.​ ​ഒ​രു​ ​പ്ര​കോ​പ​ന​ത്തി​നും​ ​വി​ധേ​യ​രാ​ക​രു​തെ​ന്നും​ ​ഗോ​വി​ന്ദ​ൻ​ ​പ​റ​ഞ്ഞു.

സം​യ​മ​നം​ ​പാ​ലി​ക്ക​ണം​:​ ​ബി​നീ​ഷ് ​കോ​ടി​യേ​രി

ക​ണ്ണൂ​ർ​:​ ​മ​ക​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​കോ​ടി​യേ​രി​യു​ടെ​ ​സ്മൃ​തി​കു​ടീ​രം​ ​വി​കൃ​ത​മാ​ക്കി​യ​ത് ​വൈ​കാ​രി​ക​മാ​യേ​ ​കാ​ണാ​ൻ​ ​പ​റ്റൂ​ ​എ​ന്ന് ​ബി​നീ​ഷ് ​കോ​ടി​യേ​രി.​ ​വ​ലി​യ​ ​സം​ഘ​ട്ട​ന​ങ്ങ​ൾ​ ​ന​ട​ന്ന​ ​കാ​ല​ത്തു​പോ​ലും​ ​പ​യ്യാ​മ്പ​ല​ത്തെ​ ​സ്മൃ​തി​ ​കു​ടീ​ര​ങ്ങ​ളി​ലേ​ക്ക് ​അ​ത് ​പ​ട​ർ​ന്നി​രു​ന്നി​ല്ല.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​ന​ല്ല​ ​മു​ന്നേ​റ്റം​ ​ഉ​ണ്ടാ​കു​ന്ന​ ​ഘ​ട്ട​ത്തി​ൽ​ ​പാ​ർ​ട്ടി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തെ​ ​വ​ഴി​ ​തി​രി​ച്ചു​വി​ടാ​നു​ള്ള​ ​ബോ​ധ​പൂ​ർ​വ​മാ​യ​ ​ശ്ര​മ​മാ​ണ് ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ​വൈ​കാ​രി​ക​മാ​യി​ ​പ്ര​തി​ക​രി​ക്കേ​ണ്ട​ ​കാ​ര്യ​മാ​ണെ​ങ്കി​ൽ​ ​കൂ​ടി​ ​ഈ​ ​സ​മ​യം​ ​അ​തി​ന് ​അ​നു​യോ​ജ്യ​മ​ല്ലെ​ന്നു​ ​ക​രു​തു​ന്നു.​ ​ഈ​ ​ക്രൂ​ര​ത​യ്ക്ക് ​മ​റു​പ​ടി​ ​കൊ​ടു​ക്കേ​ണ്ട​ത് ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ്.​ ​അ​മ്മ​യ്ക്ക് ​ഈ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ക​ണ്ട് ​താ​ങ്ങാ​നാ​യി​ല്ലെ​ന്നും​ ​ബി​നീ​ഷ് ​പ​റ​ഞ്ഞു.