photo-1-

തളിപ്പറമ്പ്: എൻ.ഡി.എ കണ്ണൂർ ലോക് സഭാ മണ്ഡലം സ്ഥാനാർത്ഥി സി രഘുനാഥ് ഇന്നലെ തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലാണ് പര്യടനം നടത്തിയത്. രാവിലെ ചക്കരക്കൽ കണയന്നൂർ പൂവത്തും തറ ക്ഷേത്രോത്സവത്തിൽ പങ്കെടുത്തശേഷം പരിയാരം ചിതപ്പിലെ പൊയിലിൽ എത്തിയത്.തുടർന്ന് വായാട്, ചപ്പാരപ്പടവ്, എളമ്പേരം കിൻഫ്ര പാർക്ക്, പൂവ്വം ടൗൺ, പൊക്കുണ്ട്, ചേലേരി മുക്ക്, ചെക്കിക്കുളം, ചെറുവത്തലമൊട്ട, വില്ലേജ് മുക്ക്, ചട്ടുകപ്പാറ, വടുവൻ കുളം തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തി. കടംബേരിയിൽ കുടുംബയോഗത്തിലും പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം എ.പി.ഗംഗാധരൻ, സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ, ജില്ലാ വൈസ് പ്രസിഡന്റ് പി.ആർ.രാജൻ എന്നിവരും കൂടെയുണ്ടായിരുന്നു.