
പഴയങ്ങാടി: കണ്ണപുരം റെയിൽവേ അരയാലിൻ കീഴിലുള്ള മുത്തപ്പൻ മടപ്പുരയിൽ മോഷണം. ഇന്നലെ പുലർച്ചയോട് കൂടിയാണ് മോഷണം നടന്നതെന്ന് അനുമാനിക്കുന്നു. ക്ഷേത്രം അടിച്ചുതളിക്കാൻ എത്തിയ മടയനാണ് മോഷണ വിവരം ആദ്യം കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. മടപ്പുരയുടെ മുന്നിലെ നടയിലെ മൂല ഭണ്ഡാരം തുറന്നു പണം കവർന്ന നിലയിലും മടപ്പുരയുടെ അകത്തുള്ള ഭണ്ഡാരത്തിന്റെ പൂട്ട് തകർക്കുകയും ചെയ്തു. രണ്ട് ഭണ്ഡാരങ്ങളിലും കൂടി ഏകദേശം 13,000 രൂപ ഉണ്ടായിരുന്നതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിനു മുന്നിലുള്ള പ്രധാന ഭണ്ഡാരം കുത്തി തുറക്കുവാൻ ഭ്രമം നടത്തിയെങ്കിലും സാധിച്ചില്ല. കണ്ണപുരം പോലീസ്, കണ്ണൂരിൽ നിന്നുള്ള വിരളടയാള വിദഗ്ധരും ഡോഗ് സ്കോഡും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി.