
പയ്യന്നൂർ : കാസർകോട് ലോകസഭ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എം.വി.ബാലകൃഷ്ണന്റെ
അസംബ്ലി മണ്ഡലങ്ങളിലെ പൊതു സ്വീകരണ പരിപാടികൾക്ക് നാളെ കല്യാശ്ശേരി മണ്ഡലത്തിൽ തുടക്കം കുറിക്കും. രാവിലെ 8ന് പട്ടുവം മംഗലശ്ശേരിയിൽ എൽ.ഡി.എഫ്. സംസ്ഥാന കൺവീനർ ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.
മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ സ്വീകരണ പരിപാടികൾക്ക് ശേഷം രാത്രി 8 ന് കണാരംവയലിൽ സമാപിക്കും. ഏപ്രിൽ ഒന്നിന് മഞ്ചേശ്വരം , 2ന് പയ്യന്നൂർ , 3ന് ഉദുമ , 4ന് കാസർകോട് , 5 ന് കാഞ്ഞങ്ങാട് ,
6 ന് തൃക്കരിപ്പൂർ എന്നിങ്ങനെ മറ്റ് അസംബ്ലി മണ്ഡലങ്ങളിൽ സ്വീകരണ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്.