cpm

കാസർകോട് സി എ.എക്ക് എതിരെ ചോദ്യങ്ങൾ ചോദിക്കുന്നത് വർഗീയവാദമാണന്ന രാജ് മോഹൻ ഉണ്ണിത്താൻ എം പിയുടെ നിലപാട് ജനാധിപത്യ വിരുദ്ധവും ഭരണഘടനയെ വെല്ലുവിളിക്കലുമാണെന്ന് സി പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി സി എച്ച്.കുഞ്ഞമ്പു എം.എൽ.എ കുറ്റപ്പെടുത്തി. മതത്തിന്റെ പേരിൽ പൗരത്വം നിർണയിക്കുന്നത് ഭരണഘടനക്ക് എതിരായിരിക്കേ അതിനെ ന്യായീകരിക്കുന്ന എം.പിയുടെ നിലപാട് ബി.ജെ.പിക്കൊപ്പമാണ്. കോടാനുകോടി ജനങ്ങളുടെ മനസ്സിൽ തീയായി ആളികത്തുകയാണ് സി എ.എ. അവർക്കൊപ്പം നിൽക്കുന്നതിന് പകരം പരിഹസിക്കുകയാണ് എംപി. സി എ.എക്ക് എതിരെ പറയുന്നത് വർഗീയത ആളിക്കത്തിക്കുന്നതും വിഘടനവാദമുണ്ടാക്കുന്നതിനുമാണെന്ന പ്രസ്താവനയിൽ എം.പി മാപ്പ് പറയാൻ തയ്യാറാകണം. ഈ അഭിപ്രായത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും സി എച്ച്.കുഞ്ഞമ്പു ആവശ്യപ്പെട്ടു.