madhur-

കാസർകോട് കാസർകോട് ലോകസഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.എൽ അശ്വിനി വരണാധികാരിയായ കാസർകോട് ജില്ലാകളക്ടർ കെ.ഇമ്പശേഖരന് മുന്നിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. മധൂർ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ എത്തി ദർശനത്തിന് ശേഷം വിദ്യാനഗർ ബിസി റോഡ് ജംക്ഷനിൽ നിന്നും എൻ.ഡി.എ നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ കളക്ടറേറ്റിൽ എത്തിയാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികകളാണ് അശ്വിനി നൽകിയത്. എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.നാരായണ ഭട്ട്, എൻ.ഡി.എ ചെയർമാനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ രവീശ തന്ത്രി കുണ്ടാർ, ബി.ജെ.പി ദേശീയ കൗൺസിൽ അംഗം എം.സഞ്ജീവ ഷെട്ടി, അഡ്വ.കെ.കെ.നാരായണൻ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.